
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും ആറ്റിങ്ങൽ ചലഞ്ചേഴ്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് ചലഞ്ചേഴ്സ് ഫ്ലഡ്ലൈറ്റ് ക്രിക്കറ്റ് ടൂർണമെന്റിന് വേണ്ടി ഒഫീഷ്യൽ ജേഴ്സിയുടെ പ്രകാശനം കേരള നിയമസഭ സ്പീക്കർ എ.എൻ ഷംസീർ നിർവഹിച്ചു. വി. ജോയി എം.എൽ.എ, ക്ലബ്ബ് പ്രസിഡന്റ് പ്രശാന്ത്, ടൂർണമെന്റ് കമ്മിറ്റി കോർഡിനേറ്റർ വിഷ്ണു ചന്ദ്രൻ, ക്ലബ്ബ് എക്സിക്യൂട്ടീവ് അംഗം അജാസ് ബഷീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
December 09,10,11 തീയതികളിൽ ആറ്റിങ്ങൽ ഗവൺമെന്റ് കോളേജ് ഗ്രൗണ്ടിലാണ് കായിക മാമാങ്കം അരങ്ങേറുന്നത്.

 
								 
															 
								 
								 
															 
				

