Search
Close this search box.

ആറ്റിങ്ങൽ ബോയ്സ് എച്ച്.എസ്.എസ്സിൽ പ്ലസ് വൺ കുട്ടികൾക്കായി സുരക്ഷാ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു

ei9NVN494370

ആറ്റിങ്ങൽ : ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പും ഹയർസെക്കൻഡറി ഡയറക്ടറേറ്റും സംയുക്തമായി ഗവൺമെൻറ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികൾക്കായി സേഫ്റ്റി അവയർനസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് ക്ലാസും ഫസ്റ്റ് എയ്ഡ് ട്രെയിനിങ്ങും നൽകി. സ്കൂളിലെ സൗഹൃദ ,എൻഎസ്എസ് ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് ക്ലാസുകൾ സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ അജിത എസ് പരിപാടി ഉദ്ഘാടനം ചെയ്തു വ്യത്യസ്തമായ രീതിയിൽ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ സുരക്ഷാ രഥത്തിലാണ് ക്ലാസുകൾ നടന്നത്. സിയാദ് ,സ്റ്റേറ്റ് കോർഡിനേറ്റർ ,സുരക്ഷാ രഥം ഓഫീസർ ഇൻ ചാർജ്, ഓക്യുപേഷണൽ സേഫ്റ്റി ഹെൽത്ത് ട്രെയിനിങ്, ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!