
മംഗലപുരം : പ്രീപ്രൈമറി കുട്ടികളുടെ പഠനം അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താൻ സമഗ്ര ശിക്ഷ കേരളം ഇടവിളാകം യു.പി.സ്കൂളിന് പത്ത് ലക്ഷം രൂപ അനുവദിച്ചു.ഈ തുക ഉപയോഗിച്ച് നിലവിലെ പ്രീ പ്രൈമറി വിഭാഗം വായന ഇടം, വരയിടം, കുഞ്ഞരങ്ങ്, ഉല്ലാസ പാർക്ക് തുടങ്ങി 13ഇടങ്ങൾ സജ്ജീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിൽ കുട്ടികൾക്ക് അനുഭവങ്ങളിലൂടെ പഠനം എന്ന പദ്ധതി നടപ്പിലാക്കും.ശിശു സൗഹൃദ പഠന ഇടങ്ങളിൽ കുട്ടികൾക്ക് സ്വതന്ത്ര വായന, അഭിനയം, ഭാഷാർജനം, ഗണിത, ശാസ്ത്ര പരീക്ഷണങ്ങൾ എന്നിവ നേടാൻ അവസരമൊരുക്കും. പദ്ധതി നടപ്പിലാവുന്നതോടെ പ്രീ പ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിൽ കുട്ടികൾക്ക് ലഭ്യമാകും.പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുമ ഇടവിളാകം മുഖ്യ രക്ഷാധികാരിയായി സമിതി രൂപീകരിച്ചു. പദ്ധതിയുടെ രൂപരേഖ പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കൈമാറി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.പി ലൈല, ഗ്രാമ പഞ്ചായത്തംഗം എസ് കവിത, പി.ടി.എ പ്രസിഡൻ്റ് എ.ബിനു, വൈസ് പ്രസിഡൻ്റ് പി.കെ ബിജു, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി രാജീവ്, സി.ആർ.സി കോ ഓർഡിനേറ്റർ റോയ്, പ്രഥമാധ്യാപിക എൽ.ലീന, ഉമ തൃദീപ്, പള്ളിപ്പുറം ജയകുമാർ എന്നിവർ സംസാരിച്ചു.ഫെബ്രുവരി 20നുള്ളിൽ പദ്ധതി പൂർത്തീകരിച്ച് കുട്ടികൾക്ക് കൈമാറും.
 പദ്ധതിയുടെ രൂപരേഖ പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കൈമാറി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.പി ലൈല, ഗ്രാമ പഞ്ചായത്തംഗം എസ് കവിത, പി.ടി.എ പ്രസിഡൻ്റ് എ.ബിനു, വൈസ് പ്രസിഡൻ്റ് പി.കെ ബിജു, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി രാജീവ്, സി.ആർ.സി കോ ഓർഡിനേറ്റർ റോയ്, പ്രഥമാധ്യാപിക എൽ.ലീന, ഉമ തൃദീപ്, പള്ളിപ്പുറം ജയകുമാർ എന്നിവർ സംസാരിച്ചു.ഫെബ്രുവരി 20നുള്ളിൽ പദ്ധതി പൂർത്തീകരിച്ച് കുട്ടികൾക്ക് കൈമാറും.
 
  
  
  
 

 
								 
															 
								 
								 
															 
				

