കിളിമാനൂരിൽ കാപ്പാനിയമ പ്രകാരം നിരോധിത ഉത്തരവ് നിലവിലുള്ള യുവാവിനെ തട്ടികൊണ്ടുപോയ കേസിലെ പ്രതികൾ അറസ്റ്റിൽ

ei68D9E65152

കിളിമാനൂർ : കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നും നിസാം എന്ന യുവാവിനെ രണ്ട് കാറുകളിലായി എത്തി തട്ടിക്കൊണ്ടു പോയ സംഘത്തിലെ പ്രധാനിയായ വനിത അടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയും കാണാതായ കേസുകളിലെ നിസാമിനെ കണ്ടെത്തുകയും ചെയ്തു.നിരവധി പ്രതിയായ നിസാം കാപ്പ കേസിലെ പ്രതിയാണ്. കല്ലമ്പലം സ്വദേശികളായ കർണൽരാജ്,ഷെറിൻ മുബാറക് എന്നിവരുടെ സ്ഥാപനത്തിലെ ലോറി ഡ്രൈവറായി ജോലി നോക്കി വന്നിരുന്ന നിസാം ലോറിയുമായി കടന്നു കളഞ്ഞതാണ് വിരോധം തോന്നാൻ കാരണം. തുടർന്ന് നിരവധി കേസുകളിൽ ഡിഐജി നിശാന്തിനി ഐപിഎസ് കാപ്പാ നിയമ പ്രകാരം സഞ്ചാര വിലക്ക് ഏർപ്പെടുത്തിയിരുന്ന നിസാമിനെ കിളിമാനൂരിലേക്ക് വിളിച്ചു വരുത്തിയ ശേഷം നവംബർ 28ന് രാത്രി ഒമ്പത് മണിക്ക് കാറുകളിലായി എത്തിയ സംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നു. 29 ആം തീയതി നിസാമിന്റെ ബന്ധുവായ തൻസീർ പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ലഭ്യമായ എല്ലാ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതിൽ നിന്നും പ്രതിയായ കർണ്ണൽരാജിനെ തിരിച്ചറിയുകയും തുടർന്ന് ഫോൺ കോളുകളും മറ്റും പരിശോധിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതികൾ കോയമ്പത്തൂർ എത്തിയിട്ടുള്ളതായി മനസ്സിലാക്കുകയും അന്വേഷണസംഘം കോയമ്പത്തൂർ എത്തുകയും ചെയ്തു.

തുടർന്ന് മൂന്ന് അന്വേഷണ സംഘങ്ങൾ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലും പ്രതികളുമായി ബന്ധപ്പെട്ട നൂറോളം പേരുടെ കോൾ ഡീറ്റെയിൽസുകൾ പരിശോധിച്ചതിൽ നിന്നും തട്ടിക്കൊണ്ടു പോകുന്നതിന് നേരിട്ട് നേതൃത്വം നൽകിയ പ്രതികളായ അയത്തിൽ സ്വദേശി ശിവകുമാർ ( 28), ഒറ്റൂർ സ്വദേശി സതി നിവാസിൽ ബിനു( 33), പുല്ലമ്പാറ പാലാങ്കോണം സ്വദേശി വിജി വനിൽ വർക്കി എന്ന് വിളിക്കുന്ന ബിജു(39), പ്രതികൾക്ക് വാഹന സൗകര്യം ഏർപ്പെടുത്തി കോയമ്പത്തൂരിൽ എത്തിച്ച എറണാകുളം സ്വദേശി ആഷിക്( 34), തട്ടിക്കൊണ്ടുപോകുന്നതിന് നിർദ്ദേശങ്ങൾ നൽകിയ ഒന്നാം പ്രതിയായ കര്ണല്രാജിന്റെ ബിസിനസ് പാർട്ണർ കൂടിയായ ഷെറിൻ മുബാറക് ( 36) എന്ന പ്രതികളെ അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയും ചെയ്തു. കർണൽ രാജ് കല്ലമ്പലം സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിലെ പ്രതിയാണ്.ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് ഡിഐജി – നിശാന്തിനി ഐപിഎസ് നേരിട്ട് നിർദ്ദേശങ്ങൾ നൽകുകയും തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി ശിൽപ അന്വേഷണത്തിന് നേതൃത്വം നൽകുകയും ചെയ്തു. അന്വേഷണ സംഘത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ സനൂജ് എസ്, എസ്ഐ വിജിത്ത് കെ നായർ , രാജേന്ദ്രൻ , എഎസ്ഐ ഷാജിo,താഹിറുദീൻ , എസ്. സി. പി. ഒ രജിത് രാജ് ,ബിനു , ഷിജു, മഹേഷ്‌, സിപിഒ ശ്രീരാജ്, കിരൺ എന്നിവരും ഷാഡോ ടീം അംഗങ്ങളായ എസ്ഐ ഫിറോസ് , എഎസ്ഐ ദിലീപ് ,എസ്. സി. പി. ഒ അനൂപ്, ഷിജു എന്നിവർ ഉൾപ്പെട്ടിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!