പ്രേംനസീർ റോളിംഗ് ട്രോഫി നാടകോൽസവത്തിൽ ദി തീയറ്റർ ഗ്രൂപ്പിന്റെ ചിലനേരങ്ങളിൽ ചില മനുഷ്യർ എന്ന നാടകം മികച്ച രണ്ടാമത്തെ നാടകത്തിനുള്ള പുരസ്ക്കാരം നേടി. തോന്നയ്ക്കൽ സാംസ്ക്കാരിക സമിതിയാണ് നാടകോൽസവം സംഘടിപ്പിച്ചത്. ഡിസംബർ 8 ന് ആരംഭിച്ച നാടകോൽസവത്തിൽ പത്ത് നാടകങ്ങളാണ് മൽസരത്തിൽ പങ്കെടുത്തത്.
പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് ടി. ആർ അനിൽ ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു. രാധാകൃഷ്ണൻ കുന്നുംപുറം രചനയും സംവിധാനവും നിർവ്വഹിച്ച ഈ നാടകത്തിന് ജഗതി എൻ.കെ. ആചാരി നാടകമൽസരത്തിലടക്കം നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.