പ്രേംനസീർ നാടകമത്സരത്തിൽ ‘ചിലനേരങ്ങളിൽ ചില മനുഷ്യർ’ നാടകം പുരസ്കാരം നേടി.

പ്രേംനസീർ റോളിംഗ് ട്രോഫി നാടകോൽസവത്തിൽ ദി തീയറ്റർ ഗ്രൂപ്പിന്റെ ചിലനേരങ്ങളിൽ ചില മനുഷ്യർ എന്ന നാടകം മികച്ച രണ്ടാമത്തെ നാടകത്തിനുള്ള പുരസ്ക്കാരം നേടി. തോന്നയ്ക്കൽ സാംസ്ക്കാരിക സമിതിയാണ് നാടകോൽസവം സംഘടിപ്പിച്ചത്. ഡിസംബർ 8 ന് ആരംഭിച്ച നാടകോൽസവത്തിൽ പത്ത് നാടകങ്ങളാണ് മൽസരത്തിൽ പങ്കെടുത്തത്.

പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ്‌ ടി. ആർ അനിൽ ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു. രാധാകൃഷ്ണൻ കുന്നുംപുറം രചനയും സംവിധാനവും നിർവ്വഹിച്ച ഈ നാടകത്തിന് ജഗതി എൻ.കെ. ആചാരി നാടകമൽസരത്തിലടക്കം നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!