Search
Close this search box.

ചിറയിന്‍കീഴിൽ വിദ്യാർഥിനിക്കുനേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസിൽ പ്രതി അറസ്റ്റില്‍.

Adobe_20221216_191018

ചിറയിന്‍കീഴ്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിക്കുനേരെ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് നിരവധി കേസിലെ പ്രതിയെ ചിറയിന്‍കീഴ് പോലീസ് അറസ്റ്റ് ചെയ്തു. അഴൂര്‍ മുട്ടപ്പലം പൊടിയന്റെമുക്കിന് സമീപം പൊയ്കവിള വീട്ടില്‍ ലോലന്‍ എന്ന് വിളിക്കുന്ന ശ്യാംദാസ് (37) നെയാണ് അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ്. ജില്ലാ പോലീ്‌സ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി ജി. ബിനുവിന്റെ മേല്‍നോട്ടത്തില്‍ ചിറയിന്‍കീഴ് എസ്.എച്ച്.ഒ മുകേഷ്. ജി.ബി, എസ്.ഐ ശ്രീജിത്ത്, എ.എസ്.ഐ അരുണ്‍കുമാര്‍, സി.പി.ഒമാരായ മനോജ്, അരവിന്ദ് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!