ആറ്റിങ്ങൽ : ആറ്റിങ്ങൽ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ കേരള പി. എസ്. സി മത്സര പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. ഡിസംബർ 21ന് രാവിലെ 10:30 നു ആറ്റിങ്ങൽ ഗവ കോളേജ് ഓഡിറ്റോറിയത്തിലാണ് ഈ സൗജന്യ പരിശീലനം. എംഎൽഎ ഒഎസ് അംബിക പരിശീലന പരിപാടി ഉദ്ഘാടനം നിർവഹിക്കും.
