പള്ളിക്കൽ : പള്ളിക്കൽ സീമന്തപുരത്ത് റോഡരികിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. പ്ലാന്താനത്ത് തെക്കതിൽ വീട്ടിൽ ചന്ദ്രൻ(50)ആണ് മരണപ്പെട്ടത്.ഇന്ന് രാവിലെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൂലിപ്പണി ചെയ്തു ജീവിക്കുന്ന ഇയാൾ മദ്യപാനി ആണെന്ന് നാട്ടുകാർ പറയുന്നു. ചന്ദ്രൻ അവിവാഹിതനാണ്. പള്ളിക്കൽ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
