കല്ലമ്പലത്ത് ആട്ടോറിക്ഷയിൽ യാത്ര ചെയ്ത സ്ത്രീയെ തട്ടിക്കൊണ്ടു പോയി അപമാനിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

eiCDVWF57307

കല്ലമ്പലം : ആട്ടോറിക്ഷയിൽ യാത്ര ചെയ്ത സ്ത്രീയെ തട്ടിക്കൊണ്ടു പോയി അപമാനിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.കുടവൂർ പുതുശ്ശേരിമുക്ക് കുന്നുവിള പുത്തൻവീട്ടിൽ ബിജു (45) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഡിസംബർ 17നു വൈകുന്നേരം 06:30 മണിയോടെ കല്ലമ്പലം ജംഗ്ഷനിൽ നിന്നും ആട്ടോറിക്ഷയിൽ യാത്ര ചെയ്ത കൊല്ലം സ്വദേശിനിയായ മദ്ധ്യവയസ്കയെ ആട്ടോറിക്ഷയിൽ തട്ടിക്കൊണ്ടു പോകുകയും കൈയ്യിൽ കടന്നു പിടിക്കാൻ ശ്രമിക്കുകയും യാത്രക്കാരി രക്ഷപ്പെടാനായി ആട്ടോറിക്ഷയിൽ നിന്നു ചാടി പല്ലുകൾക്കും കീഴ്ത്താടിയ്ക്കും പരിക്കു പറ്റുകയും ചെയ്ത കേസ്സിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വർക്കല ഡിവൈഎസ്പി നിയാസ്.പി.യുടെ നേതൃത്വത്തിൽ കല്ലമ്പലം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുധീഷ് എസ്സ് എൽ, അഡിഷണൽ എസ്സ്.ഐ. സത്യദാസ്, ജിഎസ്ഐ സുനിൽകുമാർ, സിപിഒ മാരായ സുബൈർ, അജിൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!