ആറ്റിങ്ങൽ: മേലാറ്റിങ്ങൽ പേരാണം ക്ഷേത്രത്തിന് സമീപം സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മതിലും തകർത്ത് തെങ്ങിൽ ഇടിച്ച് നിന്നു.ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് സംഭവം. അറ്റിങ്ങലിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മതിലിലും തെങ്ങിലും ഇടിച്ചു നിൽക്കുകയായിരുന്നു. തെങ്ങിൽ ഇടിച്ചു നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.തെങ്ങു നന്നായി ഉലഞ്ഞു എങ്കിലും കടപുഴകി വീഴാതിരുന്നത് കൂടുതൽ അപകടം ഒഴിവാക്കി. അപകടം നടന്ന സമയം ബസിൽ സ്കൂൾ കുട്ടികൾ ഉൾപെടെ മുപ്പതോളം യാത്രക്കാർ ഉണ്ടായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്
