നെടുമങ്ങാടിന്റെ ‘സ്നേഹോത്സവം’ ശ്രദ്ധേയമായി

IMG-20221223-WA0016

നെടുമങ്ങാട് നഗരസഭയിലെ അങ്കണവാടി കുട്ടികളുടെ കാലോത്സവമായ ‘സ്നേഹോത്സവം 2022-23’ ജനശ്രദ്ധ നേടി. പരിപാടി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. അങ്കണവാടികൾ സ്മാർട്ട് അങ്കണവാടികളായി മാറുകയാണെന്നും മികച്ച പ്രവർത്തനങ്ങൾ നടത്താനുള്ള നഗരസഭയുടെ ശ്രമങ്ങൾ അഭിനന്ദാർഹമാണെന്നും മന്ത്രി പറഞ്ഞു.

കലോത്സവത്തിൽ നഗരസഭയിലെ 59 അങ്കണവാടികളിൽ നിന്നായി അഞ്ഞൂറിലധികം കുട്ടികൾ മാറ്റുരച്ചു. പ്രച്ഛന്ന വേഷവും, ആംഗ്യപ്പാട്ടും, നൃത്തവുമായി കുട്ടികൾ അരങ്ങ് ഉത്സാഹഭരിതമാക്കി. കളിയും ചിരിയും നിറഞ്ഞ ആവേശഭരിതമായ വേദിയായി മാറി നെടുമങ്ങാട് ടൗൺ ഹാൾ.

നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ ശ്രീജ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗണ്സിലർമാർ, അങ്കണവാടി ജീവനക്കാർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!