ആറ്റിങ്ങൽ : കൊല്ലമ്പുഴയിൽ കാണിക്ക വഞ്ചികൾ മോഷ്ടിച്ചു കടത്തയതായി പരാതി. കൊല്ലമ്പുഴ മൂർത്തിനടയിൽ ക്ഷേത്രത്തിനു മുമ്പിൽ കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചിരുന്ന കാണിക്ക വഞ്ചികളാണ് മോഷ്ടിച്ച് കടത്തിയത്. ഗണപതിയുടേയും, യോഗീശ്വരൻ, അപ്പൂപ്പൻ എന്നിവിടങ്ങളിലെ കാണിക്ക വഞ്ചികളാണ് കോൺക്രീറ്റ് ഇളക്കി കടത്തിയത്. ഭക്തർ കാണിയ്ക്കയായി അർപ്പിച്ചിരുന്ന നാണയങ്ങളും സ്വർണ്ണം, വെള്ളി ഉരുപ്പടികളും മോഷ്ടിച്ചവയിൽ ഉൾപ്പെടുന്നതായി ക്ഷേത്രം അധികൃതർ അറിയിച്ചു. ഉപദേവന്മാരുടെ കാണിയ്ക്ക വഞ്ചികളും ഇളക്കാൻ ശ്രമിച്ചിട്ടുണ്ട്. ഉദ്ദേശം അമ്പതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയിൽ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 
								 
															 
								 
								 
															 
															 
				
