സ്ത്രീകൾ മാത്രമുള്ള വീടുകളിൽ മോഷണം : ക്രിമിനൽ കേസ് പ്രതി അറസ്റ്റിൽ

പാങ്ങോട്: ക്രിമിനൽ കേസുകളിലെ പ്രതി മോഷണക്കേസിൽ അറസ്റ്റിൽ. പാങ്ങോട് പുതുശ്ശേരി ചരുവിള പുത്തൻവീട്ടിൽ ചന്തു എന്നു വിളിക്കുന്ന ലിനു (30) ആണ് പാങ്ങോട് പോലീസിന്റെ പിടിയിലായത്. സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകളിൽ മാത്രമേ ഇയാൾ മോഷണം നടത്താറുള്ളു. കഴിഞ്ഞ ദിവസം രാത്രി ഭരതന്നൂർ ശിവക്ഷേത്രത്തിനു സമീപം കിഴക്കേ കുന്നിൽ പുത്തൻ വീട്ടിൽ ഓമനയുടെ കഴുത്തിൽ കിടന്ന സ്വർണമാലയും വീട്ടുപകരണങ്ങളും മോഷ്ടിച്ചിരുന്നു. തുടർന്ന് പാലച്ചിറ ഭാഗത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ലിനുവിനെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഇയാളുടെ വീട്ടിൽ നിന്നും സ്വർണമാലയും വീട്ടുപകരണങ്ങളും പോലീസ് കണ്ടെടുത്തു. കടയ്ക്കൽ പോലീസ് സ്‌റ്റേഷനിൽ ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. അബ്കാരി കേസിലും ഇയാൾ പ്രതിയാണ്. പാങ്ങോട് സി.ഐ. എൻ.സുനീഷ്, എസ്.ഐ. അജയൻ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!