ഹെൽമെറ്റ്‌ വെച്ച് വീട്ടിൽ അതിക്രമിച്ചു കയറി മാല കവർന്ന ശേഷം വീട്ടമ്മയെ പൂട്ടിയിട്ടു

ei0CG9H45420

വിളവൂർക്കൽ : പല തരത്തിലുള്ള മോഷണം ദിവസവും മാധ്യമങ്ങളിലൂടെ അറിയുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസം നടന്ന മോഷണത്തിന് ശേഷം വീട്ടമ്മയെ പൂട്ടിയിട്ടാണ് മോഷ്ടാവ് കടന്നുകളഞ്ഞത്. വിളവൂർക്കൽ മലയം ഇന്ദ്രനീലത്തിൽ റെയിൽവേ ഉദ്യോഗസ്ഥനായ വേലായുധൻ നായരുടെ ഭാര്യ ശ്രീകല(50)യുടെ വീട്ടിൽ കയറിയ മോഷ്ടാവാണ് ആറു പവന്റെ മാല കവർന്ന ശേഷം വീട്ടമ്മയെ പൂട്ടിയിട്ട് കടന്നുകളഞ്ഞത്.

സംഭവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകി. ശ്രീകല മാത്രം വീട്ടിൽ ഉണ്ടായിരുന്ന സമയം ഹെൽമറ്റ് ധരിച്ചെത്തിയ മോഷ്ടാവ് തുറന്നു കിടന്ന മുൻവശത്തെ വാതിൽ വഴി അകത്തു കയറി. ഹാളിൽ കിടക്കുകയായിരുന്ന ശ്രീകലയുടെ മാല ആദ്യം പിടിച്ചു വലിക്കാൻ ശ്രമിച്ചു. പേടിച്ചു നിലവിളിച്ച ശ്രീകലയുടെ മുഖം നനഞ്ഞ പഞ്ഞി കൊണ്ടു അമർത്തി പിടിക്കാൻ നോക്കി. പക്ഷേ, പഞ്ഞി വീട്ടമ്മ തട്ടി കാളഞ്ഞു. പിടിവലിക്കിടെ ശ്രീകലയെ പിടിച്ചു തള്ളി. പിന്നിലേക്കു മറിഞ്ഞു വീണ ശ്രീകലയുടെ കഴുത്തിൽ നിന്നും ബലമായി താലി മാല ഊരി എടുത്തു. എതിർക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. തുടർന്ന് ശ്രീകല നിലത്തു നിന്നും എഴുന്നേൽക്കുന്നതിനിടെ വന്നയാൾ മുൻവശത്തെ വാതിൽ പൂട്ടി പുറത്തിറങ്ങി. കഴുത്തിൽ മുറിവേറ്റ ശ്രീകല പിൻവാതിൽ വഴി ഇറങ്ങി വരുന്നതിനിടെ മാല പൊട്ടിച്ചയാൾ ബൈക്കിൽ രക്ഷപ്പെട്ടു.

പരാതിയെ തുടർന്ന് മലയിൻകീഴ് എസ്ഐ സൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് നടത്തി. സംഭവം നടന്ന മുറിയിൽ നിന്നും കിട്ടിയ പഞ്ഞി ക്ലോറോഫാം മുക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചെങ്കിലും മാല പൊട്ടിച്ചയാളുടെ സൂചന ഒന്നും ലഭിച്ചില്ല.  വിരലടയാള വിദഗ്ധർ തെളിവെടുപ്പു നടത്തി. പരുക്കേറ്റ ശ്രീകല കാട്ടാക്കട താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ചികിത്സ തേടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!