സിഗരറ്റ് വാങ്ങാൻ ബൈക്കിലെത്തിയ യുവാക്കൾ വൃദ്ധയുടെ മാല പൊട്ടിച്ചു കടന്നു

eiC1Z3P79875

മാറനല്ലൂർ  : ഊരുട്ടമ്പലം ഇശലിക്കോട് പട്ടാപ്പകൽ വൃദ്ധയുടെ കടയിൽ സിഗരറ്റ് വാങ്ങാൻ ബൈക്കിലെത്തിയ യുവാക്കൾ വൃദ്ധയുടെ പൊട്ടിച്ചു കടന്നു. ഊരുട്ടമ്പലം ഇസലിക്കോട് ദേവി വിലാസത്തിൽ സരോജിനി [80] യുടെ ഒരു പവൻ വരുന്ന മാലയാണ് കവർന്നത്. ഇന്ന് രാവിലെ 7.20 തോടെയാണ് സംഭവം. രാവിലെ 7 മണിയോടെ സരോജിനിയുടെ മുറുക്കാൻ കടയിൽ ബൈക്കിലെത്തിയ യുവാക്കൾ ആദ്യം സരോജിനിയോട് സിഗരറ്റ് ചോദിച്ചിരുന്നു. എന്നാൽ ചില്ലറയില്ലെന്ന് പറഞ്ഞതിനെ തുടർന്ന് യുവാക്കൾ തിരികെ പോയി ശേഷം ഇവർ 7.20 തോടെ എത്തി കത്തിക്കാൻ തീപ്പെട്ടി ചോദിക്കുകയും ഉണ്ടായി. സരോജിനി തീപ്പെട്ടിക്കുപകരം സിഗരറ്റ് ലൈറ്റർ നൽകി. തുടർന്ന് ഇവരിൽ നിന്നും സിഗരറ്റ് ലൈറ്റർ തിരികെ വാങ്ങി വയ്‌ക്കുന്നതിനിടെയാണ് ബൈക്കിനു പുറകിലിരുന്ന ആൾ മാലപൊട്ടിച്ചു ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. ഉടൻ നിലവിളിച്ചു കൊണ്ട് സരോജിനി ബൈക്കിനു പിന്നലെ ഓടുകയായിരുന്നു. ഇവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ മാറനല്ലൂർ പോലീസിനെ അറിയിച്ചു. തുടർന്ന് പോലീസ് എത്തി സമീപത്തെ കടയുടെ സി സി ടിവി ദൃശ്യങ്ങൾ പരിശോധനയിൽ ഇവരുടെ ദൃശ്യങ്ങൾ സി.സി.ടി.വി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. മാലയ്ക്ക് വേണ്ടി സരോജിനി ഏറെ ദൂരം പിറകേ ഓടുന്നതും ദൃശ്യങ്ങളിലുണ്ട്.  പട്ടാപ്പകൽ മോഷണം നടന്നതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.വണ്ടിയുടെ നമ്പർ ക്യാമറയിൽ വ്യക്തമല്ലെങ്കിലും മോഷ്ടാക്കളുടെ ചിത്രങ്ങൾ വ്യക്തമാണ്. മാറനല്ലൂർ പോലീസ് പ്രതികൾക്കായുള്ള അന്വേക്ഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!