പട്ടികജാതി ക്ഷേമസമിതി മംഗലപുരം ഏര്യാ കമ്മിറ്റി പള്ളിപ്പുറത്ത് സംഘടിപ്പിച്ച അയ്യൻകാളി ചരമ വാർഷികദിനാചരണം കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. നവോത്ഥാന നായകനായ അയ്യങ്കാളിയുടെ ഓർമ്മകൾ കേരള ചരിത്രത്തിന്റെ താളുകളിൽ എന്നും തിളങ്ങി നിൽക്കുന്നു. പ്രതികൂല സാഹചര്യങ്ങളെ മറികടക്കാൻ വിദ്യാഭ്യാസവും അറിവും എങ്ങിനെ അശക്തരായ ജനസമൂഹത്തിന് കരുത്ത് നൽകുമെന്നതിന്റെ ഉദാഹരണമാണ് മഹാനായ അയ്യങ്കാളിയുടെ ജീവിതമെന്ന് അദ്ദേഹം പറഞ്ഞു. ഏര്യാ പ്രസിഡന്റ് മുകുന്ദൻ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ.സുനിൽകുമാർ, ഏര്യാ സെക്രട്ടറി എം. ലെനിൻലാൽ എന്നിവർ സംസാരിച്ചു.വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി.