അഞ്ചുതെങ്ങ് : അഞ്ചുതെങ്ങിൽ പോസ്റ്റാഫീസിന് മുന്നിൽ സാമൂഹിക വിരുദ്ധരുടെ സംസ്കാര ശൂന്യത. അഞ്ചുതെങ്ങ് കായിക്കര പോസ്റ്റ് ഓഫീസ് മുന്നിലാണ് മലമൂത്ര വിസർജനം നടത്തി സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. കഴിഞ്ഞ ദിവസം രാത്രിയോടെ ആയിരുന്നു സംഭവം. ദിവസേന വിവിധ പോസ്റ്റൽ അവിശ്യങ്ങൾക്കായി എത്തുന്ന പ്രദേശവാസികളുടെ ആശ്രയകേന്ദ്രമായ പ്രധാന പോസ്റ്റ് ഓഫീസിന് മുന്നിലാണ് ഈ അതിക്രമം. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കുടുസ് മുറിയിലെ സ്ഥലപരിമിതിയിൽ ജീവനക്കാർ വീർപ്പുമുട്ടിക്കഴിയുന്നതിനിടയ്ക്കാണ് സംസ്കാര ശൂന്യമായ ഈ പ്രവർത്തികൂടി ഉണ്ടായിരിക്കുന്നത്.