പോത്തൻകോട് : പോത്തൻകോട്ട് അഴിച്ചു കൊണ്ടു വരുന്ന വഴിയിൽ പശു കൈവിട്ട് ഓടി സ്ലാബ് പൊളിഞ്ഞ് സെപ്റ്റിക് ടാങ്കിൽ വീണു.ഒടുവിൽ അഗ്നിശമനസേന രക്ഷപ്പെടുത്തി. അയിരൂപ്പാറ മരുതുംമൂട് രഘുവിന്റെ പശുവാണ് 18 അടിയോളം താഴ്ചയുള്ള സെപ്റ്റിക് ടാങ്കിൽ വീണത്. പശുവിനെ അഴിച്ചുകൊണ്ട് വരുന്ന വഴിയിൽ പശു കൈവിട്ട് ഓടി സ്ലാബ് പൊളിഞ്ഞ് ടാങ്കിൽ വീഴുകയായിരുന്നു. സ്ലാബ് പൊളിഞ്ഞ് പശുവിന്റെ ദേഹത്ത് വീണ് ചെറിയ പരിക്കുണ്ട്. ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് കഴക്കൂട്ടത്ത് നിന്നെത്തിയ അഗ്നിശമനസേന ഫയർമാൻ മധുവിന്റെ നേതൃത്വത്തിൽ പശുവിനെ പുറത്തെടുത്തത്.