ആറ്റിങ്ങൽ: ഇടയ്ക്കോട് വില്ലേജിൽ ഊരുപൊയ്ക കാട്ടുവിള വിളയിൽ വീട്ടിൽ തങ്കമണിയുടെ മകൾ സുനിതയുടെ വീട്ടിൽ നിന്നും വെങ്കലത്തിലുള്ള 4 ഓട്ടു ഉരുളികൾ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഇടയ്ക്കോട് വില്ലേജിൽ ഊരു പൊയ്ക എംജിഎം സ്കൂളിന് സമീപം തറട്ടയിൽ വീട്ടിൽ ഉണ്ണിയുടെ മകൻ വിഷ്ണു(26)നെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം ഐ.എസ്.എച്ച്.ഒ സിബിച്ചൻ ജോസഫ്, എസ്.ഐ ശ്യാം, സലിം, എ എസ്.ഐ പ്രദീപ് കുമാർ, സിപിഒമാരായ പ്രജീഷ്, ഇന്ദ്രജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മോഷണമുതലുകൾ കണ്ടെടുക്കുകയും പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.