അഞ്ചലിലെ സ്വകാര്യ സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയെ സഹപാഠിയും സഹോദരനും ചേര്‍ന്ന് പീഡിപ്പിച്ചത്. അഞ്ചല്‍ അഗസ്ത്യകോട് ഇജാസ് മന്‍സിലില്‍ അഫ്സര്‍ (19), അഫ്സറിന്റെ സഹോദരന്‍ ഇജാസ് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പോലീസ് പറയുന്നത് ഇങ്ങനെ;
പാലോട് സ്വദേശിനിയായ പെണ്‍കുട്ടി കുളത്തുപ്പുഴയിലുള്ള മുത്തശിയുടെ വീട്ടില്‍ നിന്നുമാണ് അഞ്ചലിലെ സ്വകാര്യ സ്കൂളില്‍ പഠിക്കാന്‍ പോയിരുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി ആറാം തീയതി പിടിയിലായ അഫ്സറിന്‍റെ പിറന്നാള്‍ ആഘോഷത്തിനായി പെണ്‍കുട്ടിയും മറ്റുചില സഹപാഠികളും അഞ്ചല്‍ അഗസ്ത്യകോടുള്ള അഫ്സറിന്‍റെ വീട്ടില്‍ എത്തി. ആഘോഷത്തിനിടെ വസ്ത്രത്തില്‍ പടര്‍ന്ന കളര്‍ കഴികളയാന്‍ പോയ പെണ്‍കുട്ടിയെ അഫ്സര്‍ പീഡിപ്പിക്കുകയായിരുന്നു. എന്നാല്‍ സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം പ്രതിയായ അഫ്സറിന്‍റെ മൂത്ത സഹോദരന്‍ ഇജ്ജാസ് രാത്രിയില്‍ കുളത്തുപ്പുഴയില്‍ എത്തുകയും അനുജന്‍ പീഡിപ്പിച്ച വിവരം അറിഞ്ഞുവെന്നും ചില കാര്യങ്ങള്‍ സംസാരിക്കനുണ്ടെന്നും പെണ്‍കുട്ടിയോട് പറഞ്ഞു. കതകുതുറന്നു അകത്ത് കയറിയ ഇജാസ് ഇവിടെ വച്ച് പെണ്‍കുട്ടിയെ ബലാസംഗം ചെയ്തു. പിന്നീട് ഇരുവരും പീഡിപ്പിച്ച വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയോട് 25000 രൂപ ആവശ്യപ്പെട്ടു. ഭീഷണി തുടര്‍ന്നതോടെ ബംഗല്ലൂരില്‍ ഉള്ള ബന്ധുവഴി സുഹൃത്തിന്‍റെ അകൗണ്ടില്‍ 25000 രൂപ നിക്ഷേപിച്ചു. സുഹൃത്തിന്‍റെ എ ടി എം കാര്‍ഡ് ഇജാസിന് കൈമാറുകയും ചെയ്തു. കാര്‍ഡുമായ പോയ ഇജാസ് അകൗണ്ടില്‍ 25000 രൂപക്ക് പുറമേ ബാലന്‍സ് ഉണ്ടായിരുന്ന മൂവായിരം രൂപകൂടി പിന്‍വലിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും ഭീഷണിയുമായി എത്തിയ ഇജാസ് ആവശ്യപ്പെട്ടത് ഒന്നര ലക്ഷം രൂപയാണ്. ഇതോടെ എന്ത് ചെയണം എന്നറിയാതെ പെണ്‍കുട്ടി കൈനരമ്പ് മുറിച്ചു ആത്മഹത്യക്ക് ശ്രമിച്ചു. പിന്നീടും ഭീഷണി തുടര്‍ന്നതോടെ പെണ്‍കുട്ടി നാടുവിട്ടു. നാടുവിട്ട പെണ്‍കുട്ടിയെ ബംഗല്ലൂരില്‍ നിന്നും കണ്ടെത്തി തിരികെയെത്തിച്ച പാലോട് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി പീഡന വിവരം തുടര്‍ന്നുള്ള ഭീഷണിയെകുറിച്ചും പറയുന്നത്. ഇതോടെ കേസ് അഞ്ചല്‍ കുളത്തുപ്പുഴ പോലീസിന് കൈമാറി. കുളത്തുപ്പുഴ പോലീസ് കേസിലെ ഒന്നാം പ്രതിയായ ഇജാസിനെ കഴിഞ്ഞ ദിവസം അഗസ്ത്യകോടുള്ള വീട്ടില്‍ നിന്നും പിടികൂടി. വൈകിട്ടോടെ രണ്ടാം പ്രതിയും സഹോദരനുമായ അഫ്സറിനെ അഞ്ചല്‍ പോലീസും അറസ്റ്റ് ചെയ്തു. പോക്സോ നിയമം ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരെയും തെളിവെടുപ്പിന് ശേഷം പുനലൂര്‍ കോടതിയില്‍ ഹജാരാക്കി റിമാന്‍റ് ചെയ്തു.