വിളവൂർക്കൽ: വീടിനു മുന്നിൽ നിർത്തിയിരുന്ന ഓട്ടോറിക്ഷ കത്തിനശിച്ചു. വിളവൂർക്കൽ മലയം വെള്ളൈക്കോണം കുഴിവിള പുത്തൻവീട്ടിൽ രാധാകൃഷ്ണന്റെ ഓട്ടോയാണ് പുലർച്ചെ രണ്ടരയോടെ കത്തിയ നിലയിൽ കണ്ടത്. വീടിന്റെ വശത്ത് ടാർപോളിൻ കെട്ടിയ ഷെഡ്ഡിലാണ് ഓട്ടോ നിർത്തിയിരുന്നത്. വാഹനത്തിന്റെ സീറ്റിലാണ് തീപിടിച്ചത്. തീയിട്ടതാണെന്ന നിഗമനത്തിലാണ് പോലീസ്. മലയിൻകീഴ് പോലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. പാമാംകോട് കവലയിലെ ഓട്ടോ തൊഴിലാളിയാണിദ്ദേഹം. 2016-ൽ വായ്പയെടുത്തു വാങ്ങിയതാണ് വാഹനം.
![](https://attingalvartha.com/wp-content/uploads/2025/02/eiD41EO76778-300x169.jpg)