പഴയകുന്നുമ്മേൽ: പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും സി.പി.എം പഴയകുന്നുമ്മേല്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ കിളിമാനൂര്‍ മഹാദേവേശ്വരം പറമ്പില്‍ വീട്ടില്‍ ആര്‍.രാഘുനാഥന്‍ നായരുടെ കാര്‍ അടിച്ചുതകര്‍ത്തു. കിളിമാനൂര്‍ മഹാദേവേശ്വരം കവലയില്‍വച്ചാണ് കാര്‍ അടിച്ചു തകര്‍ത്തത്. കാര്‍ അവിടെ പാര്‍ക്ക് ചെയ്‌ത ശേഷം രാഘുനാഥന്‍ നായരും സുഹൃത്തും കൂടി അടുത്ത കടയില്‍ ചായ കുടിക്കാന്‍ പോയ അവസരത്തില്‍ കുറുവടിയുമായി എത്തി ആള്‍ കാര്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. കാറിന്റെ മുന്നിലെയും പിന്നിലെയും ഇരു വശങ്ങളിലെയും എല്ലാ ചില്ലുകളും അടിച്ചു തകര്‍ത്തു. കാര്‍ അടിച്ചു തകര്‍ക്കാനുള്ള കാരണം അറിവായിട്ടില്ല. കിളിമാനൂര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരുന്നു.