മത്സ്യത്തൊഴിലാളിയെ അഞ്ചുതെങ്ങിൽ തിരയിൽപ്പെട്ട് കാണാതായി

eiD2IJ74121

അഞ്ചുതെങ്ങ് : അഞ്ചുതെങ്ങിൽ തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളിയെ കാണാതായി. അഞ്ചുതെങ്ങ് കുന്നുംപുറത്തുവീട്ടിൽ കാർലോസ്(48)നെയാണ് കാണാതായത്.

വ്യാഴാഴ്ച രാവിലെ ആറുമണിക്ക് അഞ്ചുതെങ്ങ് കുരിശ്ശടിക്കു സമീപത്തുനിന്ന് കാർലോസുൾപ്പെടെ ആറുപേരടങ്ങുന്ന സംഘമാണ് മീൻപിടിക്കാൻ കടലിൽ പോയത്. ശക്തമായ തിരയടിയിൽ കാർലോസും വള്ളത്തിലുണ്ടായിരുന്ന മറ്റൊരാളും കടലിൽ വീണു. മറ്റേയാൾ നീന്തി കരയ്ക്കു കയറിയെങ്കിലും ചുഴിയിൽപ്പെട്ട് കാർലോസിനെ കാണാതായി. മറൈൻ എൻഫോഴ്‌സ്‌മെന്റും അഞ്ചുതെങ്ങ് പോലീസും വ്യാഴാഴ്ച വൈകുവോളം തിരച്ചിൽ നടത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!