അഴൂർ : നിരവധി കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവ് അറസ്റ്റിൽ. അഴൂർ പണ്ടാരവിള ലക്ഷംവീട്ടിൽ കൊച്ചുകുട്ടൻ എന്നു വിളിക്കുന്ന ഷിബു (33)വിനെയാണ് ചിറയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകങ്ങൾ, വധശ്രമം, ബലാത്സംഗം, അടിപിടി, ഗുണ്ടാ പ്രവർത്തനം തുടങ്ങി മുപ്പത്തിയഞ്ചോളം കേസുകളിൽ പ്രതിയായ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.ജില്ലാ പൊലീസ് മേധാവി അശോക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചിറയിൻകീഴ് ഇൻസ്പെക്ടർ സജീഷിന്റെ നേതൃത്വത്തിലുള്ള എസ്.ഐ വിനീഷ്, സി.പി.ഒമാരായ ശരത്, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.