അരുവിക്കര: അരുവിക്കര കക്കോട് ജംഗ്ഷന് സമീപത്തെ തട്ടുകടയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തിവന്നയാളെ പോലീസ് അറസ്റ്റുചെയ്തു. കോഴിയോട്, മുളമുക്ക് ഹബീസാ മൻസിലിൽ ബഷീറിനെ (44) യാണ് അരുവിക്കര പോലീസ് അറസ്റ്റുചെയ്തത്.
ഇയാൾ സ്ഥിരമായി നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തുന്നതായി പരാതി വ്യാപകമായതിനെത്തുടർന്ന് അരുവിക്കര സി.ഐ. ഷിബു, എസ്.ഐ. മണികണ്ഠൻ നായർ, സീനിയർ സി.പി.ഒ. പദ്‌മരാജ്, സി.പി.ഒ.മാരായ സുമേഷ്, രാജേഷ് എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.