ഇലകമൺ: ഇലകമൺ പഞ്ചായത്തിൽ നെൽക്കൃഷിക്കാർക്ക് ലഭിക്കേണ്ട തുക വ്യാജരേഖ ചമച്ച് തട്ടിയെടുത്തവർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് ഇലകമൺ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സി.ഡി.എസ്. ചെയർപേഴ്‌സണും പഞ്ചായത്ത് ഭരണസമിതിയും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്ന് കമ്മിറ്റി ആരോപിച്ചു. കൃഷിവകുപ്പ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. സി.ഡി.എസിന് പിന്നാക്ക വികസന കോർപ്പറേഷൻ അനുവദിച്ച തുകയുടെ വിതരണത്തിലും അഴിമതി നടത്തുന്നുണ്ടെന്ന് മണ്ഡലം പ്രസിഡന്റ് വിനോജ് വിശാൽ ആരോപിച്ചു.