അപകടം പതിവാകുന്ന പെരുമാതുറ- മുതലപ്പൊഴി പ്രദേശം അടൂർ പ്രകാശ് എം.പി സന്ദർശിച്ചു

ei4X3WR23321

പെരുമാതുറ : അശാസ്ത്രിയമായ ഹാർബർ നിർമ്മാണം കാരണം നിരന്തരം അപകടം നടക്കുന്നെന്ന് ആരോപണം നിലനിൽക്കുന്ന പെരുമാതുറ- മുതലപ്പൊഴി പ്രദേശം അടൂർ പ്രകാശ് എം.പി സന്ദർശിച്ചു. 4 വർഷത്തിനിടെ ഇവിടെ മരണപ്പെട്ടത് മുപ്പത്തിലധികം മത്സ്യതൊഴിലാളികളാണ്. അപകടം നടക്കുന്നതിന് മുഖ്യകാരണമായി നാട്ടുകാർ പറയുന്നത് ”പൊഴിമുനമ്പിൽ മണ്ണ് അടിഞ്ഞ് കൂടുന്നതു കൊണ്ടാണെന്നാണ്, എന്നാൽ ഇതിനൊരു പരിഹാരമെന്നോണം സർക്കാർ പൊഴി മുനമ്പിലെ മണ്ണ് മാറ്റുന്നതിനായി അദാനിക്ക് കരാർ കൊടുത്തെങ്കിലും പണി പാതിയിൽ നിർത്തി. അടിയന്തരമായി പണി പുനരാരംഭിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് എം.പിയോട് നാട്ടുകാർ അഭ്യർത്ഥിച്ചു. .ഇന്ന് രാവിലെ 2 മത്സ്യമത്സ്യതൊഴിലാളികൾ അപകടത്തിൽപ്പെട്ടിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!