കേരളഹിന്ദി പ്രചാര സഭയുടെ ഭൂഷൺ ഡിഗ്രി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ രേഷ്മ ബി.രാജിന് ഉപഹാരം നൽകി അഭിനന്ദിച്ചു. ചെറുവള്ളിമുക്ക് നവമി ഹിന്ദി വിദ്യാലയത്തിലെ പൂർവ്വ വിദ്യാത്ഥികളാണ് ചടങ്ങ് സംഘടിപ്പിച്ചത്. എഴുത്തുകാരനും അധ്യാപകനുമായ ഡോ.രതീഷ് നിരാല ഉപഹാരം നൽകി. കുഴിമൺകാവ് ധർമ്മശാസ്താ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് കരുണാകരപിള്ള അധ്യക്ഷനായി. കവി രാധാകൃഷ്ണൻ കുന്നുംപുറം മുഖ്യ പ്രഭാഷണം നടത്തി. ദീപ സ്വാഗതം പറഞ്ഞു. നിതിൻ,കൃഷ്ണേന്ദു എന്നിവർ സംസാരിച്ചു.