അഞ്ചുതെങ്ങ് : മത്സ്യബന്ധനത്തിനിടെ തിരയിൽപെട്ട് കാണാതായ അഞ്ചുതെങ്ങ് കുന്നുംപുറത്തുവീട്ടിൽ കാർലോസ്(48) വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായ് മുഖ്യമന്ത്രി : പിണറായി വിജയൻ
അഞ്ചുതെങ്ങ് കുരിശ്ശടിക്കു സമീപത്തുനിന്ന് കാർലോസുൾപ്പെടെ ആറുപേരടങ്ങുന്ന സംഘമാണ് കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ആറുമണിക്ക് മത്സ്യബന്ധനത്തിനായ് കടലിൽ പോയത്.
ശക്തമായ തിരയടിയിൽ കാർലോസും വള്ളത്തിലുണ്ടായിരുന്ന മറ്റൊരാളും കടലിൽ വീണു. മറ്റേയാൾ നീന്തി കരയ്ക്കു കയറിയെങ്കിലും ചുഴിയിൽപ്പെട്ട് കാർലോസിനെ കാണാതാകുക ആയിരുന്നു.
മറൈൻ എൻഫോഴ്‌സ്‌മെന്റും അഞ്ചുതെങ്ങ് പോലീസും തിരച്ചിൽ തുടരുന്നതിന് പുറമെയാണ് കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പോലീസ് എന്നിവരടങ്ങിയ ജോയിൻറ് ഓപ്പറേഷൻ ടീം തിരച്ചിലിനായി എത്തുന്നതെന്നും മുഖ്യമന്ത്രി തന്റെ പോസ്റ്റിൽ പറയുന്നു.
എന്നാൽ മറൈൻ എൻഫോഴ്സ്മെന്റ് ഡിപ്പാർട്മെന്റ് ബോട്ട് പ്രക്ഷുബ്ദതമായ അന്തരീക്ഷത്തിൽ ഒരിക്കലും ഉൾക്കടലിൽ തിരച്ചിൽ നടത്താൻ കഴിയാത്ത അവസ്ഥയിലാണെന്നും, ഇപ്പോഴുള്ള ബോട്ടുകളിലെ വിർലൈൻസ് സംവിധാനം തകരാറിലാണെന്നും ബോട്ട് എപ്പോൾ വേണമെങ്കിലും പ്രവർത്തനം നിലക്കാവുന്ന അവസ്ഥയിലാണെന്നും റിപ്പോർട്ടുകളുണ്ട്.
മാത്രവുമല്ല ബോട്ട് സ്റ്റാർട്ട് ആകാത്തതിനാൽ ഇന്നലെ തിരച്ചിലിനായ് പോകാൻ സാധിച്ചിരുന്നില്ലെന്നും സ്ഥിതീകരിക്കാത്ത റിപ്പോർട്ട്‌കളുണ്ട്. ഇതിനെതീരെ പ്രദേശത്ത് ഉണ്ടാകുന്ന ജനരോഷത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ മുഖ്യമന്ത്രി തന്നെ ഇത്തരം ഒരു പോസ്റ്റുമായി മുന്നോട്ടു വന്നതെന്ന ആക്ഷേപവും ഇതിനോടകം തന്നെ വന്ന്കഴിഞ്ഞു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം.
തിരുവനന്തപുരം അഞ്ചുതെങ്ങ് നിന്ന് കാണാതായ മത്സ്യത്തൊഴിലാളി കാർലോസിനു വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമായി നടക്കുകയാണ്. കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പോലീസ് എന്നിവരടങ്ങിയ ജോയിൻറ് ഓപ്പറേഷൻ ടീം തിരച്ചിലിനായി എറണാകുളത്തുനിന്ന് ഇന്ന് രാവിലെ എട്ടുമണിക്ക് തിരിച്ചിട്ടുണ്ട്.