കാട്ടാക്കട: മുൻ വൈരാഗ്യത്തിന്റെ പേരിൽ പട്ടാപ്പകൽ ബൈക്ക് കത്തിച്ചതായി പരാതി. ചെമ്പനാകോട് കുളവിയോട് ദിവ്യ ഭവനിൽ വിജയന്റെ ബൈക്കാണ് മൂന്നുപേർ ചേർന്ന് കത്തിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ കിഴമച്ചൽ ജംഗ്ഷനിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ചെമ്പനാകോട് സ്വദേശികളായ സാബു, സതീഷ്, ഹേമന്ദ് എന്നിവരെ പ്രതികളാക്കി കാട്ടാക്കട പോലീസ് കേസെടുത്തു. വിജയനെ അന്വേഷിച്ചെത്തിയ സംഘം വിജയനെ കാണാതായപ്പോഴാണ് റോഡരികിൽ വച്ചിരുന്ന ബൈക്ക് കത്തിച്ചെതന്ന് പോലീസ് പറഞ്ഞു.