ആറ്റിങ്ങൽ: ആറ്റിങ്ങൽ കൊട്ടിയോട് ദേശത്ത് പ്രവർത്തിച്ചുവരുന്ന ആറ്റിങ്ങൽ ക്ലബ് അടിച്ചു തകർത്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ. ആറ്റിങ്ങൽ ചിറ്റാറ്റിൻകര ദേശത്ത് തോട്ടവാരം തുണ്ടുവിള വീട്ടിൽ ബാലൻറെ മകൻ ബിനു (39), ആറ്റിങ്ങൽ വില്ലേജിൽ ചിറ്റാറ്റിൻകര ദേശത്ത് പേരുവിളവീട്ടിൽ ശശിധരന്റെ മകൻ പ്രദീപ് (31) എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.
ജൂൺ 26നാണ് സംഭവം നടന്നത് ക്ലബ്ബിന്റെ പുറകുവശം ഗ്രില്ലും മറ്റും പൊളിച്ച് അതിക്രമിച്ച് കയറി ക്ലബ്ബിൻറെ കോൺഫറൻസ് ഹാളും, മറ്റു മുറികളും വാട്ടർ ടാപ്പുകളും , സീലിംഗ് ഫാനുകൾ, ഗ്രാനൈറ്റ് സ്ലാബുകൾ എന്നിവ അടിച്ചു തകർത്ത് 5 ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ വരുത്തിയ കേസിലെ പ്രതികളാണ് അറസ്റ്റിലായത്. ഈ അക്രമപ്രവർത്തനങ്ങളിൽ ഉൾപ്പെട്ട പ്രതികൾക്ക് അക്രമ പ്രവർത്തനങ്ങൾക്കിടയിൽ സാരമായ പരിക്കുക്ക് പറ്റിയിട്ടുള്ളതും ആശുപത്രികളും മൊബൈൽ ഫോൺ നമ്പറും കേന്ദ്രീകരിച്ചു പരിശോധിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പൊലീസ് പിടിയിലായത്. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഇൻസ്പെക്ടർ വി.വി ദിപിൻ, ആറ്റിങ്ങൽ സബ് ഇൻസ്പെക്ടർ ശ്യാം എം.ജി, എസ്.ഐ സലീം എസ്, സിപിഒമാരായ ഷിനോദ്, മഹേഷ്, താജുദ്ദീൻ, ഷാഡോ ടീമംഗങ്ങളായ റിയാസ് ജ്യോതിഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു