ചാത്തമ്പറ: ദേശീയപാതയിൽ ആലംകോടിനു സമീപമുള്ള പ്രധാന ജംഗ്ഷനായ ചാത്തമ്പറയെ ആധുനിക നിലവാരത്തിൽ നവീകരിക്കുന്ന ജോലികൾക്കു തുടക്കമായി. 39 ലക്ഷം രൂപ വിനിയോഗിച്ചാണ് ജംഗ്ഷൻ നവീകരിക്കുന്നത്.
ഈ ഭാഗത്തെ റോഡിന്റെ വീതിക്കുറവും അമിതവേഗവും അപകടങ്ങളും നവീകരിക്കുന്നതോടെ ഒഴിവാകും. റോഡിന്റെ 400 മീറ്റർ ദൂരം ഇരുഭാഗത്തും ഒരുമീറ്റർ വീതികൂട്ടി കോൺക്രീറ്റ് നടത്തും. റോഡിന്റെ കിഴക്കുഭാഗത്തായി ബസ് ബേ നിർമിക്കും.
റോഡിൽനിന്ന് ചപ്പാത്തുമുക്കിലേക്കു കയറുന്ന വാഹനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനായി ഹൈവേയിലെ തിട്ട നീക്കംചെയ്യും. പദ്ധതികളുടെ നിർമാണ പുരോഗതി ബി.സത്യൻ എം.എൽ.എ. വിലയിരുത്തി.