ബാറിൽ അക്രമം :പ്രതികൾ പിടിയിൽ

ei1J7C272898

നെ​ടു​മ​ങ്ങാ​ട് : ബാ​റി​ൽ ആ​ക്ര​മ​ണം ന​ട​ത്തി യു​വാ​വി​നെ മ​ർ​ദി​ച്ച കേ​സി​ൽ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ. നെ​ടു​മ​ങ്ങാ​ട്ടെ ബാ​റി​ൽ മ​ദ്യപാ​ന​ത്തി​നി​ടെ കൊ​ല്ല അ​ജി​ത്ത് ഭ​വ​നി​ൽ അ​ജി​ത്തി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ പ​ന​യ്ക്കോ​ട് ക​ണി​യാ​രം​കോ​ട് ഉ​ഷാ ഭാ​വ​നി​ൽ ശ്രീ​കാ​ന്ത് (29), 16-ാം ക​ല്ല് എ​സ് ഡി ​എ മി​ഷ​ൻ വീ​ട്ടി​ൽ സ​ച്ചി​ൻ (24), പേ​രി​ല ഗി​ൽ ഗാ​ൽഹ​ക് ഹൗ​സി​ൽ പ്ര​ഭു​രാ​ജ് (23) എ​ന്നി​വ​രെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ്അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​ക​ൾ​ക്ക് വ​ലി​യ​മ​ല സ്റ്റേ​ഷ​നി​ലും സ​മാ​ന​മാ​യ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി സ്റ്റു​വ​ർ​ട്ട് കീ​ല​റു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം നെ​ടു​മ​ങ്ങാ​ട് എ​സ്എ​ച്ച് ഒ ​വി. രാ​ജേ​ഷ് കു​മാ​ർ, എ​സ്ഐ മാ​രാ​യ സു​നി​ൽ ഗോ​പി, ശ്രീ​കു​മാ​ർ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡു ചെ​യ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!