നെടുമങ്ങാട് : ബാറിൽ ആക്രമണം നടത്തി യുവാവിനെ മർദിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ. നെടുമങ്ങാട്ടെ ബാറിൽ മദ്യപാനത്തിനിടെ കൊല്ല അജിത്ത് ഭവനിൽ അജിത്തിനെ ആക്രമിച്ച കേസിൽ പനയ്ക്കോട് കണിയാരംകോട് ഉഷാ ഭാവനിൽ ശ്രീകാന്ത് (29), 16-ാം കല്ല് എസ് ഡി എ മിഷൻ വീട്ടിൽ സച്ചിൻ (24), പേരില ഗിൽ ഗാൽഹക് ഹൗസിൽ പ്രഭുരാജ് (23) എന്നിവരെയാണ് നെടുമങ്ങാട് പോലീസ്അറസ്റ്റ് ചെയ്തത്.
പ്രതികൾക്ക് വലിയമല സ്റ്റേഷനിലും സമാനമായ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലറുടെ നിർദേശാനുസരണം നെടുമങ്ങാട് എസ്എച്ച് ഒ വി. രാജേഷ് കുമാർ, എസ്ഐ മാരായ സുനിൽ ഗോപി, ശ്രീകുമാർ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.