വെഞ്ഞാറമൂട്: യുവതി ആത്മഹത്യ ചെയ്ത കേസിൽ ഇരുപതു വർഷം ഒളിവിലായിരുന്ന പ്രതിയെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റു ചെയ്തു. ആനാകുടി വൈറ്റിങ്ങാക്കുഴി ജയാഭവനിൽ ജയൻ(48) ആണ് അറസ്റ്റിലായത്. 1998ലാണ് കേസിനാസ്പദമായസംഭവം.
പോലീസ് പറയുന്നത്:
വെഞ്ഞാറമൂട് സ്റ്റേഷൻ പരിധിയിലെ താമസക്കാരിയായ യുവതിയെ പ്രതി ബലാംൽസംഗം ചെയ്യുകയും ഇതിൽ മനംനൊന്ത യുവതി ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു.സംഭവത്തിൽ ജയനെ പൊലീസ് അന്ന് അറസ്റ്റു ചെയ്തു  കോടതിയിൽ ഹാജരാക്കി. റിമാന്റിലായിരുന്ന ഇയാൾ ജാമ്യത്തിലിറങ്ങി മുങ്ങി. ഇയാൾ അഞ്ചലിൽ ഉണ്ടെന്ന് വെഞ്ഞാറമൂട് പൊലീസിനു ലഭിച്ച വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ  ആയൂരിൽ ലോട്ടറി വിൽപ്പന നടത്തുന്നതിനിടയിൽ പിടിയിലാകുകയായിരുന്നു. കോടതിയിൽ ഹാജരാക്കി.
 
								 
															 
								 
								 
															 
															 
				

