പാലാംകോണം : കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ മോഷണവും മോഷണ ശ്രമവും നടന്നു. 2 കടകളിലാണ് മോഷണം നടന്നത്. ഒരു കടയിൽ നിന്ന് 1500 രൂപയും മറ്റേ കടയിൽ നിന്നും 3500 രൂപയുമാണ് നഷ്ടമായത്. ഇതുകൂടാതെ പ്രദേശത്തെ 3 കടകളിൽ മോഷണ ശ്രമം നടന്നിട്ടുണ്ട്. പ്രതികളെ കുറിച്ച് വ്യകതമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ പിടികൂടുമെന്നും കടയ്ക്കാവൂർ എസ്‌ഐ വിനോദ് വിക്രമാദിത്യൻ അറിയിച്ചു.