ജീവിതമാണ് ലഹരി എന്ന സന്ദേശവുമായി ചെമ്പൂര് എൽപിഎസിലെ കുരുന്നുകൾ

ജീവിതമാണ് ലഹരി എന്ന സന്ദേശവുമായി ലഹരി വിരുദ്ധദിനത്തിൽ ചെമ്പൂര് എൽ പി എസിലെ കുരുന്നുകൾ. ലഹരിയുടെ ഉപയോഗം നിരവധി രോഗങ്ങളിലേക്കും അകാല മരണത്തിലേക്ക് മനുഷ്യനെ തള്ളിവിടുന്ന ഈ കാലത്ത് ലഹരിവിരുദ്ധദിന സന്ദേശവുമായാണ് കുട്ടികൾ ജനങ്ങൾക്ക് മുന്നിൽ എത്തിയത്.അവർക്കൊപ്പം ലഹരി വിരുദ്ധ സന്ദേശവുമായി വേൾഡ് റെക്കോർഡ് ഓഫ് ഇന്ത്യ അവാർഡ് ജേതാവ് മജീഷ്യൻ റാഫിയും എത്തിച്ചേർന്നു. ലഹരിവിരുദ്ധ ക്ലബ്ബ് സംഘടിപ്പിച്ച പ്രോഗ്രാമിലാണ് കുട്ടികൾക്കായി രസകരമായ മാജിക്കിലൂടെ ലഹരിവിരുദ്ധ സന്ദേശം പകർന്നു നൽകിയത് . സ്കൂളിന് സമീപത്തുള്ള കടകളിലും വീടുകളിലും കുട്ടികൾ ലഹരിവിരുദ്ധ സന്ദേശങ്ങൾ കൈമാറി.

സ്കൂളിന് മുന്നിലൂടെ കടന്നു പോകുന്ന വാഹനങ്ങളിലെ യാത്രക്കാർക്കായി ലഹരി വിരുദ്ധ സന്ദേശങ്ങൾ കുട്ടികൾ കൈമാറി. പ്രഥമാധ്യാപിക ഗീതാകുമാരി, പി ടി എ പ്രസിഡൻറ് അജി തെക്കുംകര, പ്രിജി, ലത, രേഷ്മ ,ബീന ,മീര, മോളി ശ്രീലത അത് ഷൈജ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!