ആഘോഷം ഏതായാലും അർഹരായവർക്ക് ഭക്ഷ്യ കിറ്റ് നൽകി സ്വിസ്ടൺ

IMG-20221224-WA0045

300ഓളം കുടുംബങ്ങൾക്ക് കിറ്റ് വിതരണം എംഎൽഎ വി ജോയ് നിർവഹിച്ചു

തിരുവനന്തപുരം : ഓണം ആയാലും പെരുന്നാൾ ആയാലും ക്രിസ്മസ് ആയാലും അർഹരായവർക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്ത് സമൂഹത്തിന് മാതൃകയാകുന്ന സ്വിസ്ടൺ എംഡി ഷിബു അബൂബക്കറിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് വി ജോയ് എംഎൽഎ പറഞ്ഞു. ഭക്ഷ്യ കിറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക എന്ന യേശുദേവന്റെ വാക്കുകൾ അന്വർത്തമാക്കുന്ന പ്രവർത്തനങ്ങളാണ് ഷിബു അബൂബക്കർ നിർവഹിച്ചു വരുന്നതെന്നും വരുമാനത്തിന്റെ ഒരു വിഹിതം പാവങ്ങൾക്ക് നൽകാൻ എപ്പോഴും ഷിബു അബൂബക്കർ പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നും അൽഫാസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

തുമ്പ വാർഡിലെ 300ഓളം കുടുംബങ്ങൾക്കാണ് കിറ്റുകൾ നൽകിയത്. അതോടൊപ്പം സ്നേഹ സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിനും കിറ്റുകൾ കൈമാറി. ഓണത്തിനും പെരുന്നാളിനും ആയിരക്കണക്കിന് പേർക്ക് കിറ്റുകൾ നൽകിയിരുന്നു.

ചടങ്ങിൽ വെച്ച് സ്വിസ്ടൺ കമ്പനിയിലെ മുൻ ജീവനക്കാരൻ 4 വർഷം മുൻപ് മരണപ്പെട്ടു പോയ മനോഹരന്റെ മകളുടെ വിവാഹത്തിനായി ഒരു ലക്ഷം രൂപയുടെ ധനസഹായം കിൻഫ്രാ എംഡി സന്തോഷ്‌ കോശി കൈമാറി. ജീവനക്കാരെയും കുടുംബത്തെയും ചേർത്തുപിടിക്കുന്ന ഷിബുവിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

സ്വിസ്ടൺ എംഡി ഷിബു അബൂബക്കർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹരി പ്രസാദ്, കിൻഫ്ര സിഇഒ ജീവ ആനന്ദ്, സിപിഐഎം മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി, കോൺഗ്രസ്‌ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്‌ എംഎസ് നൗഷാദ്, സിപിഐ ചിറയിൻകീഴ് മണ്ഡലം സെക്രട്ടറി ടൈറ്റൻ, കിൻഫ്ര ഐഎൻറ്റിയുസി പ്രസിഡന്റ്‌ അഡ്വ ഹാരിസൺ, വാർഡ് മെമ്പർ റക്സിലിൻ മരിയ, വെയിലൂർ ജമാഅത്ത് പ്രസിഡന്റ്‌ എ കെ ഷാനവാസ് എന്നിവർ സംസാരിച്ചു. അൽഫാസ് ഗ്രൂപ്പ്‌ ഫിനാൻസ് ജനറൽ മാനേജർ ഷിജോ എൻജെ നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!