Search
Close this search box.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പൗര വിചാരണ വാഹന പ്രചരണ ജാഥ നടത്തി.

IMG-20221224-WA0018

നാവായിക്കുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബ്ലോക്ക് പ്രസിഡന്റ് അഡ്വ.എം.എം. താഹ നയിക്കുന്ന പൗര വിചാരണ വാഹന പ്രചരണ ജാഥയുടെ രണ്ടാം ദിനം നടയറ ജംഗ്ഷനിൽ അഡ്വ. ബി.ആർ.എം. ഷഫീർ ഉദ്ഘാടനം ചെയ്തു.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയത്തിനും വിലക്കയറ്റത്തിനും പിൻവാതിൽ നിയമനങ്ങൾക്കും അഴിമതിക്കും സ്വജനപക്ഷപാതങ്ങൾക്കുമെതിരെയാണ് ജാഥ സംഘടിപ്പിച്ചിരിക്കുന്നത്.ചെമ്മരുതി പഞ്ചായത്തിലെ നടയറ, ചാവടിമുക്ക്, തച്ചോട്‌,എസ്.വി. പുരം കോളനി, വട്ടപ്ലാമൂട്,പനയറ, കോവൂർ, പാളയംകുന്ന്, ചാവർകോട്, മുത്തന, ഞെക്കാട്, എന്നിവിടങ്ങളിൽ സ്വീകരണങ്ങൾക്ക് ശേഷം മാവിൻമൂട്ടിൽ ജാഥ സമാപിച്ചു.

യോഗത്തിൽ ഡിസിസി ഭാരവാഹികളായ പി. എം ബഷീർ വർക്കല ഷിബു,പി. വിജയൻ, ജി. എസ്. പ്രശാന്ത്, സുനിൽ ശ്രീധർ, സഞ്ജയൻ, എസ്. അസ്ബര്‍, നടയറ ഇക്ബാൽ, ജയലക്ഷ്മി, ഗീത നളൻ, കുടവൂർനിസാം,എൻ. സിയാദ്, ആസിഫ് കടയിൽ, സജീo കല്ലമ്പലം,എ. എ. കലാം ,ഇ.റിഹാസ്, അബ്ദുൾറഹുമാൻ, നടയറ ഷാജി, ഉണ്ണികൃഷ്ണൻ നമ്പൂതിരി, റഹ്മത്തുള്ള, അഫ്സൽ തെങ്ങുവിള, തുടങ്ങിയവർ സംസാരിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!