മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് കാട്ടുപന്നികള്‍ കൂട്ടമായെത്തി കൃഷി നശിപ്പിക്കുന്നതായി പരാതി.ഇളമ്പ്രക്കോട് വനത്തില്‍ നിന്നും രാത്രികാലങ്ങളില്‍ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ കൊന്നൊടുക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവ് ഉണ്ടായിട്ടും നിരവധി തവണ കര്‍ഷകര്‍ ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിക്കുന്നില്ലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.
നിലവില്‍ കാട്ടുപന്നി ശല്യം മൂലം കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുന്ന അവസ്ഥയിലാണ്. പഞ്ചായത്ത് ഭരണസമിതി തീരുമാനം എടുത്ത് ലൈസന്‍സുള്ള ഷൂട്ടര്‍മാരെ ഇറക്കി കാട്ടുപന്നികളെ വെടിവയ്ക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.