Search
Close this search box.

ആറ്റിങ്ങലിൽ എം എസ് സതീഷ് അനുസ്മരണവും നാടക പ്രതിഭാ പുരസ്കാര സമർപ്പണവും സംഘടിപ്പിച്ചു

IMG-20221226-WA0112

ആറ്റിങ്ങൽ : തിരനോട്ടം ആറ്റിങ്ങൽ സംഘടിപ്പിച്ച നാടകരംഗത്തെ അതുല്യ പ്രതിഭയായിരുന്ന എം എസ് സതീഷിനെ അനുസ്മരിച്ചു കൊണ്ടുള്ള അനുസ്മരണ സമ്മേളനവും എം.എസ് സതീഷ് സ്മാരക നാടക പ്രതിഭാ പുരസ്കാര സമർപ്പണവും ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക ഉദ്ഘാടനം നിർവഹിച്ചു.

ഡോ എസ് ബാസി രാജ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ നാടക സംവിധായകൻ അനിൽ ആറ്റിങ്ങൽ സ്വാഗതവും സിനിമ തിരക്കഥാകൃത്ത് മുഹാദ് വെമ്പായം, ഷാജി ടിടി തുടങ്ങിയവർ സംസാരിക്കുകയും ചെയ്തു. നാടക പ്രവർത്തകൻ കെ പി അനിൽ അനുസ്മരണ പ്രഭാഷണം നടത്തി.

തനത് നാടക രംഗത്ത് തന്റേതായ ശൈലിയിൽ നിരവധി നാടകങ്ങൾ സംവിധാനം ചെയ്ത് അവതരിപ്പിച്ച് ആസ്വാദക ലോകത്തിൻറെ പ്രശംസ നേടിയ എം എസ് സതീഷ് യുവപ്രതിഭകളെയും നാടകാഭിമുഖ്യമുള്ള നിരവധി കുട്ടികളെയും അഭിനയരംഗത്തേക്ക് കൈ പിടിച്ചു നിർത്തുകയും ഒപ്പം ഒട്ടേറെ ലഘു സിനിമകൾ സംവിധാനം ചെയ്ത് നാടകരംഗത്ത് തന്റേതായ ശൈലിയിലൂടെ ചലനങ്ങൾ സൃഷ്ടിച്ച എം എസ് സതീഷിനെ യോഗത്തിൽ അനുസ്മരിച്ചു.

നാടക പ്രതിഭാ പുരസ്കാരം സന്ധ്യാ രാജേന്ദ്രനും ഇ എ രാജേന്ദ്രന് വേണ്ടി മകൻ ദിവ്യദർശനും ഏറ്റുവാങ്ങി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!