കിളിമാനൂരിൽ വീട്ടമ്മയെ റബ്ബര്‍തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

eiCY7X074029

കിളിമാനൂർ: കിളിമാനൂരിൽ വീട്ടമ്മയെ റബ്ബര്‍തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി കിളിമാനൂർ , ഊമൺപള്ളിക്കര, പുഷ്പനിലയത്തിൽ എസ് എസ് അജിലി (45)ആണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചയോടെ അജിലിയുടെ കുടുംബവീട് സ്ഥിതിചെയ്യുന്ന കിളിമാനൂർ പാങ്ങൽതടത്തിലുള്ള റബ്ബർതോട്ടത്തിലാണ് മൃതദേഹം തൂങ്ങിനിൽക്കുന്ന നിലയിൽ നാട്ടുകാർ കണ്ടെത്തുന്നത്.

ഞായറാഴ്ച ഭർതൃവീട്ടിൽ നിന്ന് അജിലിയെ രാവിലെ പതിനൊന്ന് മണിയോടെ കാണാതായതായി ഭർതൃവീട്ടുകാർ കിളിമാനൂർ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇതിനിടയിലാണ് മൃതദേഹം കണ്ടെത്തുന്നത്.

കിളിമാനൂർ പൊലീസ് കേസെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നടപടികൾക്ക് ശേഷം മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. ഭർത്താവ്: രഞ്ജിത്ത്

മക്കൾ: സാന്ദ്ര, സരി​ഗ

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!