ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ശുചിമുറിയുടെ സീലിംഗ് തകർന്നുവീണ് ഒരാൾക്ക് പരിക്ക്.

ei1BIE432608

ആറ്റിങ്ങൽ : ആറ്റിങ്ങൽ വലിയകുന്നു താലൂക്ക് ആശുപത്രിയിൽ ശുചിമുറിയുടെ സീലിംഗ് ഇളകിവീണു. ഒരാൾക്ക് പരിക്ക്.

ആശുപത്രിയിൽ ഒരു രോഗിയുടെ കൂടെ ഉണ്ടായിരുന്ന ആറ്റിങ്ങൽ സ്വദേശിയായ കൂട്ടിരിപ്പുകാരിക്ക് ആണ് തലയ്ക്ക് പരിക്കേറ്റത്. ഇവർക്ക് ആശുപത്രിയിൽ തന്നെ പ്രാഥമിക ശുശ്രൂഷ നൽകി.

രോഗികളുടെ വാർഡിനരികിലുള്ള പഴയ കെട്ടിടത്തിലെ ശുചിമുറിയിലെ സീലിംഗ് ആണ് തകർന്ന് വീണത്. വളരെ പഴക്കമുള്ള കെട്ടിടം ആണിത്. ഇനിയും സീലിംഗ് ഇളകിവീഴാൻ ഇടയുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!