ചിറയിൻകീഴ്: ചിറയിൻകീഴിലെ തിരക്കേറിയ ജംഗ്ഷനുകളിലൊന്നായ പുളിമൂട് ജംഗ്ഷനിലെ വളവ് അപകട മേഖലയാകുന്നു.ഇവിടെയാണ് ബസ് സ്റ്റോപ്പും. ബസുകൾ ജംഗ്ഷനിലെ വളവിൽ നിറുത്തുന്നതുകാരണം എതിർ ഭാഗത്ത് നിന്ന് വാഹനങ്ങൾ വരുന്നത് കാണുവാൻ സാധിക്കാതെ വാഹനങ്ങൾ ബസിനെ ഓവർ ടേക്ക് ചെയ്യാറുണ്ട്. ഇത് ചിലപ്പൊഴോക്കെ അപകടങ്ങൾക്ക് കാരണമാകുന്നു.
മുൻകാലങ്ങളിൽ നിരവധി പേർക്ക് ഇവിടെ അപകടങ്ങൾ പറ്റുകയും ജീവൻ പൊലിയുകയും ചെയ്തിട്ടുണ്ട്. ജംഗ്ഷനിൽ നിന്ന് ഏതാനും മീറ്റർ മാറി ബസ് സ്റ്റോപ്പ് മാറ്റി സ്ഥാപിക്കണമെന്ന് ആഭിപ്രായമുണ്ടെങ്കിലും അത് ഇതുവരെ നടപ്പായില്ല. രാവിലെയും വൈകിട്ടും ട്രാഫിക് നിയന്ത്രണത്തിനായി ഒരു പൊലീസിന്റെ സേവനം ലഭ്യമാക്കണമെന്ന ആവശ്യവും പരിഗണിക്കുന്നില്ല. ട്രാഫിക് സിഗ്നൽ സിസ്റ്റം ഏർപ്പെടുത്തുകയോ മറ്റ് സുരക്ഷിതമായ മാർഗങ്ങൾ അവലംബിക്കുകയോ ചെയ്ത് ഇവിടത്തെ അപകടസാധ്യതയ്ക്ക് ഒരു പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.