പാങ്ങോട്ട് 4 വയസ്സുകാരിയെ പീഡിപ്പിച്ച 71കാരൻ അറസ്റ്റിൽ

ei9UY3R30818

പാങ്ങോട്: 4 വയസ്സുകാരിയെ പീഡിപ്പിച്ച 71കാരൻ പിടിയിൽ. ഭരതന്നൂർ മൂലപ്പേഴ് മുഹ്‌സിൻ മൻസിലിൽ അബ്ദുൽ റഹ്മാനാണ് പിടിയിലായത്. കുട്ടിയുടെ ശരീരത്തിൽ പാടുകൾ കണ്ടതിനെത്തുടർന്ന് മാതാവ് കുട്ടിയോട് കാര്യങ്ങൾ തിരക്കിയപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. തുടർന്ന് മാതാവ് പാങ്ങോട് പോലീസിൽ പരാതി നൽകുകയായിരുന്നു. പാങ്ങോട് സി.ഐ. എൻ.സുനീഷിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്ത വൃദ്ധനെ നെടുമങ്ങാട് കോടതി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!