വീടുകയറി ആക്രമണം : രണ്ടു പേർ അറസ്റ്റിൽ

ei08PLY57518

അരുവിക്കര : ക്രിക്കറ്റ് കളിക്കിടെയുള്ള മുൻ വൈരാഗ്യം കാരണം വീടാക്രമിക്കുകയും അമ്മയെയും മകനെയും മർദ്ദിച്ച് പരിക്കേല്പിക്കുകയും ചെയ്‌ത സംഭവത്തിൽ പത്തംഗ സംഘത്തിലെ രണ്ടുപേരെ അരുവിക്കര പൊലീസ് അറസ്റ്റുചെയ്തു. ഒന്നാം പ്രതി വെള്ളനാട് കുളക്കോട് ഗംഗാമല ചിത്തിര വീട്ടിൽ ഷാരോൺ (27), രണ്ടാം പ്രതി വെള്ളനാട് സുനിത്ത് ഭവനിൽ സുനിത്ത് (25) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാത്രി 7.45ന് ബൈക്കുകളിലെത്തിയ പത്തംഗ സംഘം കൂവക്കുടി സുജിൻ ഭവനിൽ സുജിത്തിനെയും അമ്മ ജയകുമാരിയെയും മർദ്ദിക്കുകയായിരുന്നു. മകനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ചപ്പോൾ അമ്മയെ നിലത്തുതള്ളിയിട്ട് ആക്രമിക്കുകയായിരുന്നു. തുടർന്ന് വീടിന്റെ ജനാലകൾ തകർത്തു. ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ടുണ്ടായ മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സി.ഐ ഷിബുകുമാർ, എസ്.ഐ മണികണ്ഠൻ നായർ, ക്രൈം എസ്.ഐ. മോഹനകുമാർ, സീനിയർ, സി.പി.ഒമാരായ പത്മരാജ്, സുദർശനൻ, ഷൈജു, സി.പി.ഒ സുമേഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റുചെയ്‌തത്. പ്രതികളെ റിമാൻഡ് ചെയ്‌തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!