വിതുര താലൂക്ക് ആശുപത്രിയിൽ പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ട്രൈബൽ ഹെൽത്ത് കെയർ പദ്ധതിയിൽനിന്ന് രണ്ടുകോടി രൂപ അനുവദിച്ചതായി മന്ത്രി കെ.കെ.ശൈലജ നിയമസഭയിൽ പറഞ്ഞു.
ഡിജിറ്റൽ എക്സ്റേ സ്ഥാപിക്കുന്ന നടപടി അന്തിമഘട്ടത്തിലാണ്. ജില്ലാ പഞ്ചായത്തിന്റെ രണ്ടുകോടി രൂപ സഹായമുപയോഗിച്ചുള്ള പദ്ധതികൾ തുടങ്ങിയിട്ടുണ്ട്. 11 ഡോക്ടർമാരടക്കം 80 ജീവനക്കാർ വിതുരയിലുണ്ട്. ഡോക്ടർമാർ അനധികൃത അവധിയെടുക്കുന്നുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. വിതുര ആശുപത്രിയിൽ 65 കിടക്കസൗകര്യമുണ്ടെങ്കിലും ഐ.പി. എണ്ണം അഞ്ച് മാത്രമാണ്. പ്രതിദിന ഒ.പി. എണ്ണം 600 മാത്രമാണെന്നും മന്ത്രി പറഞ്ഞു.
കാട്ടാക്കട സാമൂഹികാരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമാക്കി ഉയർത്തും. മൂന്ന് ഡോക്ടർമാരെ നിയോഗിച്ച് വൈകീട്ട് ആറുവരെ ഒ.പി. സൗകര്യമൊരുക്കുമെന്നും കെ.എസ്.ശബരീനാഥന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.