സ്കൂൾ പരിസരങ്ങളിൽ കല്ലമ്പലം പോലീസിന്റ വ്യാപക റെയിഡ്: ലഹരി പദാർത്ഥം വിറ്റ രണ്ട് പേർ പിടിയിൽ

eiF6LT329461

റെയ്ഡ് നടത്തിയത് വിദ്യാർത്ഥികൾ നൽകിയ രഹസ്യവിവരത്തെ തുടർന്ന്

കല്ലമ്പലം: സ്കൂൾ പരിസരങ്ങളിൽ നിന്നും ലഹരി പദാർത്ഥങ്ങൾ തുടച്ച് നീക്കുന്നതിനായി വിദ്യാർത്ഥികളുമായി ചേർന്ന് കല്ലമ്പലം പോലീസ് നടപ്പിലാക്കിയ ഓപ്പറേഷൻ
സ്റ്റുഡൻസ് സേഫ് പദ്ധതിയെ
തുടർന്ന് സ്കൂൾ പരിസരങ്ങൾ ലഹരി പദാർത്ഥം വിറ്റ രണ്ട് പേരെ പിടികൂടി.

വിദ്യാർത്ഥികൾ തന്നെ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ
സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് കല്ലമ്പലം പോലീസ് ഇൻസ്പെക്ടർ അനൂപ്.ആർ. ചന്ദ്രൻ, സബ് ഇൻസ്പെക്ടർ വിനോദ് കുമാർ.വി.സി. എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം നടത്തിയ റെയ്ഡിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളായ 250 ഓളം പാക്കറ്റ് ചൈനി ഖൈനി,50 ഓളം പാക്കറ്റ് ശംഭു, നൂറോളം പാക്കറ്റ് സിഗററ്റ്കളും ബീഡിയും പിടിച്ചെടുത്തു. പറക്കുളം GHSS ന് സമീപം കട നടത്തിവന്ന അഖിൽ (23),ചിറ്റായിക്കോട് സ്വദേശിയായ ബാബു ( 60) എന്നിവരെ അറസ്റ്റ് ചെയ്തു.കൂടാതെ സ്കൂൾ വിടുന്ന സമയത്ത് അമിത വേഗതയിൽ അപകടകരമായി ബൈക്ക് റേസിംഗ് നടത്തിയ നാവായിക്കുളം യതുക്കാട് സ്വദേശി വിപിൻ, മണമ്പൂർ ആശുപത്രിയ്ക്ക് സമീപമുള്ള സുബി ,കല്ലമ്പലം മേനാപ്പാറ സ്വദേശി സഞ്ചു എന്നിവരെ ബൈക്ക് കൾ സഹിതം പിടികൂടി കേസെടുത്തു. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ കർശനമാക്കുമെന്ന് കല്ലമ്പലം പോലീസ് അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!