നെടുമങ്ങാട്: സംസ്ഥാന സർക്കാരിന്റെ സൗജന്യ wifi സേവനം “KFi” നെടുമങ്ങാട് കെഎസ്ആർടിസി ബസ് സ്റ്റേഷനിലും.
ഉപയോഗിക്കേണ്ട വിധം: നിങ്ങളുടെ മൊബൈൽ ഫോണിലെ വൈഫൈ കണക്ഷൻ ഓൺ ചെയ്യുക. അതിന് ശേഷം “Kerala Government KFi Connection” ക്ലിക്ക് ചെയ്യുക. അപ്പോൾ ചിത്രത്തിൽ കാണുന്ന പോലെ ഒരു പേജ് ലഭിക്കും. അതിൽ ഫോൺ നമ്പർ കൊടുത്ത് “ലോഗിൻ” ചെയ്യുക. അപ്പോൾ നിങ്ങളുടെ ഫോണിലേയ്ക്ക് ഒരു OTP മെസേജ് ലഭിക്കും. ആ OTP നമ്പർ കൊടുത്ത് സൗജന്യ ഇന്റർനെറ്റ് സേവനം ആസ്വദിക്കാവുന്നതാണ്. ദിവസേന 1GB ഡേറ്റ വരെ ലഭ്യമാകും.
ബസ് കാത്ത് നിൽക്കുന്ന ഇടവേളകൾ ആനന്ദകരമാക്കാം സൗജന്യ wifi യിലൂടെ!